Tuesday, 29 July 2025

ആയുഷ് _ ക്വിസ്

 ഉഴപ്പാക്കോണം ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ അന്ന ,ഷെഹിൻ മുഹമ്മദ് ഇവർ അടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.




 

Monday, 28 July 2025

പ്രേംചന്ദ് ദിനാചരണം

 
    പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ചിത്രരചന ,വായന മത്സരം , കയ്യെഴുത്തു മത്സരം ഇവ നടത്തി.




Friday, 25 July 2025

ലോക മുങ്ങിമരണ പ്രതിരോധ ദിനം


   മുങ്ങിമരണ പ്രതിരോധ ക്യാമ്പയിൻ ജീവനം- ജീവനോട് ജാഗ്രതയുടെ യുദ്ധം -ഭാഗമായി പ്രത്യേക അസംബ്ലി, പ്രതിജ്ഞ ഇവ നടത്തി. ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും അപകടങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അസംബ്ലിയിൽ എച്ച്. എം.ബീന ടീച്ചർ കുട്ടികളോട് സംസാരിച്ചു.



 

Wednesday, 23 July 2025

പതിപ്പ് പ്രകാശനം

 വായന മാസാചരണത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പിനേയും മറ്റ് സൃഷ്ടികളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പ് എച്ച് എം ബീന ടീച്ചർ പ്രകാശനം ചെയ്തു.

 


സെമിനാർ

 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി മഞ്ഞ് :എംടിയുടെ നോവലിലെ ഭാവകാവ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി.



 

Monday, 21 July 2025

ചാന്ദ്രദിനാചരണം

 ഈ വർഷത്തെ ചാന്ദ്രദിനത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഷെഹിൻ മുഹമ്മദ് വിദ്യാർത്ഥികൾക്കായി ഒരു ഡെമോൺസ്ട്രേഷൻ ക്ലാസ് നടത്തി. കൂടാതെ ,ചാന്ദ്രപ്പാട്ട് .ദൃശ്യാവിഷ്കാരം സ്കിറ്റ് ,കവിത ,ക്വിസ് പ്രസംഗം, കവിതലാപനം ഇവയും, കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മോഡലുകളുടെ പ്രദർശനവും നടത്തി.